കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിൽ നിന്ന് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന 31 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, പായൽ ജ്യോതിറാം ഷെഡ്ഗെ എന്ന് പേരുള്ള യുവതി ഭർത്താവിനൊപ്പം മലാഡിൽ താമസിക്കുകയായിരുന്നു. കേസ് ഒതുങ്ങിയശേഷം കൊള്ളയടിച്ച മുതലുമായി കാമുകനോടൊപ്പം പോകാൻ കാത്തിരിക്കുകയായിരുന്നു യുവതി
അരമണിക്കൂറിന് ശേഷം പായൽ ജ്യോതിറാമിനെ കാറിന് സമീപം കണ്ടുമുട്ടി, ദമ്പതികൾ സാംഗ്ലിയിലേക്ക് പോയി. മെയ് 13 ന് തിരിച്ചെത്തിയപ്പോൾ വാതിലിന്റെ പൂട്ട് തകർത്തതായും ലോക്കറിൽ നിന്ന് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായും ജ്യോതിറാം കണ്ടെത്തി. തുടർന്ന് ജ്യോതിറാം കുരാർ പൊലീസ് സ്റ്റേഷനിലെത്തി അജ്ഞാതർക്കെതിരെ കേസെടുത്തു
പുറത്തുനിന്നുള്ള ഒരാളുടെയും വിരലടയാളം കണ്ടെത്തിയില്ല എന്ന റിപ്പോർട്ട് 2023 ഫെബ്രുവരി 28ന് ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് പോലീസിന് ലഭിച്ചു. 'അന്വേഷണത്തിന് ശേഷം, വീടിനുള്ളിൽ നിന്ന് പ്രധാന വാതിലിന്റെ പൂട്ട് തകർത്തതായി ഞങ്ങൾ കണ്ടെത്തി,' ഗാധ്വെ കൂട്ടിച്ചേർത്തു. തുടർന്ന് പോലീസ് പായലിനെ ചോദ്യം ചെയ്തപ്പോൾ, സാംഗ്ലിയിലേക്ക് പോകുമ്പോൾ സ്വർണവും പണവും കവർന്നതായി സമ്മതിച്ചു, ഇത് മോഷണം ആണെന്ന് വരുത്തിത്തീർക്കാനും അവർ ശ്രമം നടത്തി
മോഷ്ടിച്ച വസ്തുക്കൾ യുവതി പടിഞ്ഞാറൻ മലാഡിലെ മാൽവാനിയിൽ താമസിക്കുന്ന കാമുകനു കൈമാറുകയായിരുന്നു. 'പായൽ കാമുകനൊപ്പം പോകാൻ പദ്ധതിയിട്ടിരുന്നു. സംശയിക്കാതിരിക്കാൻ കേസ് ഒതുങ്ങാൻ കാത്തിരിക്കുകയായിരുന്നു,' ഗാധ്വെ പറഞ്ഞു. തന്റെ കാമുകനും മോഷണത്തിൽ പങ്കുണ്ടെന്ന് പായൽ പോലീസിനോട് പറഞ്ഞിരുന്നു. കാമുകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ