പൊതുശല്യം എന്ന കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ ന്യായമല്ലെന്ന് ആരോപിച്ച് യുകെയിൽ വിവിധ സംഘടനകൾ രംഗത്തുവന്നിരുന്നു. വിചാരണയിൽ അന്വേഷണപരവും നിയമപരവുമായ തെറ്റുകൾ നിറഞ്ഞിട്ടുണ്ടെന്നും ബലാത്സംഗം നടന്നോ എന്ന് പരിഗണിക്കാൻ ജഡ്ജി പലതവണ വിസമ്മതിച്ചതായും യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.