സുരക്ഷിതമായ ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
2/ 6
ലൈംഗിക തൊഴിലാളിയായ 42കാരിയായ ഇവർ കസ്റ്റമറായി എത്തിയ ആളോട് സുരക്ഷിത ലൈംഗിക ബന്ധം വേണമെന്ന് ആവശ്യപ്പെടുകയും അയാളത് നിരസിക്കുകയും ചെയ്തതിനു ശേഷമായിരുന്നു കൊല. ബംഗളുരുവിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്
3/ 6
പ്രതിയും സുരക്ഷാ ജീവനക്കാരനുമായ 48കാരൻ എച്ച്.എച്ച്. മുകുന്ദ പോലീസ് കസ്റ്റഡിയിലാണ്. യുവതി 2,500 രൂപ പറഞ്ഞെങ്കിലും 1,500 രൂപയിൽ ഇയാൾ എത്തിച്ചു. അഞ്ഞൂറ് രൂപ അഡ്വാൻസായി കൈപ്പറ്റിയ ശേഷമാണ് ഇവർ കോണ്ടം ധരിക്കാൻ ഇയാളോട് ആവശ്യപ്പെട്ടത്
4/ 6
ഇത് വിസമ്മതിച്ച ആൾ കത്തികാട്ടി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തർക്കം മുറുകിയ സാഹചര്യത്തിൽ യുവതിയെ ഇയാൾ കുത്തുകയായിരുന്നു
5/ 6
യുവതിയുടെ മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
6/ 6
150ൽ പരം സി.സി.ടി.വി.കളുടെ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്