മദ്യപാനിയായ യുവതിയുടെ ഭർത്താവ് ഈ 39 പേരിൽ നിന്നായി 2.50 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. വസ്തുവിൽക്കുമ്പോൾ തിരികെ നൽകാമെന്നാണ് പറഞ്ഞിരുന്നത്. വസ്തു വിറ്റിട്ടും പണം തിരികെ നൽകാത്തതിനെ തുടർന്ന് ഇവർ കാശ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ ഉപയോഗിച്ച് പീഡന പരാതി നൽകിയത്. എന്നാണ് നാട്ടുകാരുടെ ആരോപണം.
ഡിസംബർ 17നാണ് യുവതി പരാതി നൽകിയത്. അമിത്, ശംഭു, ചാമൻ, പുഷ്പേന്ദ്ര എന്നിവര്‍ തന്നെ മർദിച്ചെന്നും പീഡനത്തിനിരയാക്കിയെന്നുമാണ് യുവതിയുടെ പരാതി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി 35 പേർക്കൊപ്പം കിടക്ക പങ്കിടാൻ ഇവർ നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്. ഇതിനു പുറമെ അമിത് വീട്ടിൽ നിന്ന് 50,000 രൂപ കവർന്നതായും യുവതി ആരോപിച്ചു.