കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റ യുവാവ് മരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പുനലൂർ താലൂക്ക് ആശുപത്രി മതിൽക്കെട്ടിന് തൊട്ടപ്പുറത്തുള്ള ബാറിന് മുൻവശത്താണ് കത്തിക്കുത്ത് നടന്നത്.
2/ 5
നരിക്കൽ നിരപ്പിൽ ഭാഗത്ത് ബഥേൽ കിഴക്കേതിൽ പി ആർ ബിജുവാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാറിന് മുൻവശത്തായി ആണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
3/ 5
താലൂക്കാശുപത്രിയുടെ ഒരു മതിൽക്കെട്ടിന് തൊട്ടു അപ്പുറത്താണ് ബാർ. അവിടെ നിന്നും ആരോ മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
4/ 5
സംഭവം ചിത്രീകരിക്കാൻ എത്തിയ മാധ്യമ പ്രവർത്തകനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തടഞ്ഞു. തുടർന്ന് ആശുപത്രി സൂപ്രണ്ട് വിഷയത്തിൽ ഇടപെട്ടു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
5/ 5
പുതുവത്സര തലേന്ന് നടന്ന കൊലയുടെ നടുക്കത്തിലാണ് പ്രദേശവാസികൾ. പുനലൂർ സിഐയുടെ നേതൃത്വത്തിൽ ഇന്ന് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.