തിരുവനന്തപുരം: നെയ്യാറ്റിൻകര (Neyyattinkara) ബാലരാമപുരത്ത് യുവാവിനെ നടുറോഡില്‍ കൊലപ്പെടുത്തി. കിളിമാനൂർ മലയാ മഠത്തിൽ സ്വദേശി വിഷ്ണു ( 23 ) ആണ് കൊല്ലപ്പെട്ടത്.
2/ 6
ബാലരാമപുരം റസൽ പുരത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാരായ വിഷ്ണുവിനെ എതിരെ വന്ന ബൈക്കിലെ രണ്ട് പേർ ചേർന്നാണ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
3/ 6
വിഷ്ണുവും സുഹൃത്തും ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ മറ്റൊരു ബൈക്കിലെത്തിയ സംഘം അസഭ്യം പറഞ്ഞു. തുടർന്ന് വിഷ്ണു സഞ്ചരിച്ച ബൈക്കിൽ നിന്നിറങ്ങി അസഭ്യം പറഞ്ഞ ബൈക്കുകാരന്റെ അടുത്തെത്തുമ്പോൾ ആയിരുന്നു ആക്രമണം ഉണ്ടായത്
4/ 6
നെഞ്ചിൽ കുത്തിയ ശേഷം സംഘം കടന്നു കളയുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
5/ 6
റസൽപുരത്തെ ടാർമിക്സിംഗ് പ്ലാന്റിലെ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
6/ 6
പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. സിസിടിവി ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.