പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിനെ രഹസ്യമായി നിരീക്ഷിച്ചത്. സ്വകാര്യ ബാങ്കിലെ മാനേജരും മാൾവിയ നഗർ സ്വദേശിയുമായ യുവതിയാണ് ആദ്യം പൊലീസിന് പരാതി നൽകിയത്. തന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അപരിചിതൻ പണം ആവശ്യപ്പെടുന്നുവെന്നായിരുന്നു പരാതി.
സമൂഹമാധ്യമങ്ങളിൽ നിന്ന് സ്ത്രീകളുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്യും. പിന്നീട് ഇവ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റും. പിന്നാലെ ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കുകയും അതിലൂടെ പെൺകുട്ടിക്ക് ഭീഷണി സന്ദേശവും ഫോട്ടോയും അയച്ചുകൊടുക്കുകയും ചെയ്യും. പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് അതുവഴി നഗ്ന ഫോട്ടോ അപ്ലോഡ് ചെയ്യുമെന്നാണ് ഭീഷണി.