കോന്നിയിൽ ടോറസ് അപകടം; ഡ്രൈവറെ രക്ഷിച്ചത് മൂന്നുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ
കാബിനിൽ കുടുങ്ങിയ ഡ്രൈവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സംഘം സ്ഥലത്തെത്തി ഓക്സിജനും ട്രിപ്പും നൽകി
News18 Malayalam | August 30, 2019, 10:04 AM IST
1/ 5
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ കരിങ്കല്ലുമായി വന്ന ടോറസ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപെടുത്തിയത് മൂന്നുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ്.
2/ 5
ഡ്രൈവർ കരുനാഗപ്പള്ളി എസ്.പി നിലയത്തിൽ ശിവകുമാറിനെ(31)യാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
3/ 5
ബ്രേക്ക് നഷ്ടമായതിനെതുടർന്നാണ് തേക്ക് മരവും റബ്ബർ മരവും തകർത്ത് പത്ത് ചക്രമുള്ള ടോറസ് മറിഞ്ഞത്. വൻ റബർമരത്തിനിടയിൽ കാബിൻ കുടുങ്ങിയതോടെയാണ് ഡ്രൈവറെ പെട്ടെന്ന് രക്ഷപെടുത്താനാകാതെ പോയത്.
4/ 5
കാബിനിൽ കുടുങ്ങിയ ഡ്രൈവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സംഘം സ്ഥലത്തെത്തി ഓക്സിജനും ട്രിപ്പും നൽകി.
5/ 5
കാബിനിന്റെ ഭാഗങ്ങൾ അറുത്തുമാറ്റിയും റബർമരം മുറിച്ചുമാറ്റിയുമാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ശിവകുമാറിനെ പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.