'എന്ന് നിന്റെ മൊയ്തീൻ' എന്ന മെഗാ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ആർ എസ് വിമൽ നിർമിക്കുന്ന 'ശശിയും ശകുന്തളയും' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നത് ഒരു കാർ.
2/ 10
1954 മോഡൽ വോക്സ് വാഗൺ മോറിസ് മൈനർ കാറാണ് ചിത്രത്തിലുടനീളമുള്ള കഥാപാത്രം. ആർ എസ് വിമലിന്റെ കോഴിക്കോടുള്ള സുഹൃത്തിൽ നിന്നാണ് ഈ കാർ (ഹർബൻ മോട്ടോർസ്) സിനിമയ്ക്കായി സംഘടിപ്പിച്ചത്.
3/ 10
ചിത്രത്തിന്റെ പ്രോമോഷന് അണിയറ പ്രവർത്തകർ ഉപയോഗിക്കുന്നതും ഈ കാർ തന്നെ. നവാഗതനായ ബിച്ചാൾ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
4/ 10
1970-80 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം മാർച്ചിൽ തിയേറ്ററുകളിലെത്തും. ആർ.എസ്. വിമൽ രചന നിർവഹിക്കുന്ന സിനിമ കൂടിയാണ് ശശിയും ശകുന്തളയും.
5/ 10
കോഴിക്കോട് ജില്ലയിൽ നടന്ന യഥാർഥ സംഭവമാണ് സിനിമയെടുക്കാനുള്ള പ്രചോദനമെന്ന് ആർ എസ് വിമൽ പറഞ്ഞു
6/ 10
രണ്ട് ട്യൂട്ടോറിയൽ കോളജുകൾ തമ്മിലുള്ള ശത്രുതയും കലഹവും പ്രണയവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തർ പുറത്തുവിട്ടിരുന്നു.
7/ 10
പുതുമുഖങ്ങളായ ഷാഹിൻ, ആമി എന്നിവർക്കൊപ്പം സിദ്ദിഖ്, ബാലാജി, അശ്വിൻ കുമാർ, രസ്ന പവിത്രൻ, ബിനോയ് നമ്പോല തുടങ്ങിയവരും അഭിനയിക്കുന്നു.
8/ 10
ചിത്രത്തിൽ ആർ എസ് വിമലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആമി ഫിലിംസിന്റെ ബാനറിൽ ആര് എസ് വിമൽ , സലാം താലിക്കാട്ട്, നേഹ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
9/ 10
വിഷ്ണുവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനയൻ എം ജെയാണ് എഡിറ്റർ.
10/ 10
കെപിയും പ്രകാശ് അലക്സും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കെപിയാണ്. ബസന്ത് പെരിങ്ങോടാണ് കലാ സംവിധായകൻ. പാലക്കാട് കൊല്ലങ്കോട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.