' 32 വർഷം മുൻപ് അപരനും അശ്വതിയും എനിക്ക് ലഭിച്ചത് ഇതേദിനത്തിൽ'; ജയറാം
1988 ല്‍ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അപരന്' എന്ന ചിത്രത്തിലൂടെയായിരുന്നു ജയറാമിന്റെ അരങ്ങേറ്റം. ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ജയറാം അശ്വതിയെന്ന പാർവതിയെ പരിചയപ്പെട്ടത്.
മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരരായ താരദമ്പതികളാണ് ജയറാമും പാർവതിയും. സിനിമയിൽ സജീവമായിരുന്ന കാലത്താണ് ഇരുവരും വിവാഹിതരായതും.
2/ 9
ജയറാം സിനിമയിൽ തുടർന്നെങ്കിലും പാർവതി അഭിനയം നിർത്തി വീട്ടമ്മയായി. ആറു വർഷക്കാലം മാത്രമാണ് പാർവതി സിനിമയിൽ സജീവായിരുന്നതെങ്കിലും മുൻനിര നടിയായി തിളങ്ങുന്ന കാലത്താണ് അവർ പിൻവങ്ങിയത്.
3/ 9
1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. 1988 ല്‍ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അപരന്' എന്ന ചിത്രത്തിലൂടെയായിരുന്നു ജയറാമിന്റെ അരങ്ങേറ്റം. ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ജയറാം അശ്വതിയെന്ന പാർവതിയെ പരിചയപ്പെട്ടത്.
4/ 9
നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നടൻ കാളിദാസ്, മാളവിക എന്നിവരാണ് ഇവരുടെ മക്കള്‍.
5/ 9
'32 വര്‍ഷം മുമ്പ് ഇതേ ദിവസം എന്റെ ജീവിതത്തിലേക്ക് രണ്ടു നല്ല കാര്യങ്ങള്‍ കടന്നു വന്നു, എന്റ ആദ്യ സിനിമ അപരനും എന്റെ അശ്വതിയും...' എന്നാണ് ജയറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പാര്‍വതിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
6/ 9
അപരൻ ജയറാമിന്റെ ആദ്യ ചിത്രമായിരുന്നെങ്കിലും പാര്‍വതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. ഇവിടെ വച്ചാണ് പാര്‍വതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അപരന് ശേഷം ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു.