"യാതൊരു മടിയുമില്ലാതെ സിനിമയോടുള്ള ഒരു ഫയര്‍ എങ്ങനെയാണ് ഇത്രയും കാലം കഴിഞ്ഞിട്ടും കൊണ്ടു നടക്കാന്‍ സാധിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് ലളിതമായാണ് മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി മറുപടി നല്‍കിയത്. വേറൊന്നുമില്ല. ആര്‍ത്തിയായിരുന്നു, കാശിനോടല്ല..അഭിനയത്തിനോട്. അങ്ങനെ 51 വര്‍ഷങ്ങളായി തുടരുന്ന അഭിനയ മോഹവുമായി മലയാളത്തിന്റെ മഹാനടന് മുന്നോട്ട് പോകവുകയാണ്.
അഭ്രപാളിയില്‍ അദ്ദേഹം അനശ്വരമാക്കിയ 51 വര്‍ഷങ്ങളെ ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ സ്വീകരിച്ചിട്ടുള്ളത്. കച്ചവടമൂല്യത്തിനൊപ്പം കലാമൂല്യവും ചേര്‍ത്ത് പിടിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഒരു സൂപ്പര്‍ താരം എന്ന് വിളിക്കുന്നതിനെക്കാള്‍ എനിക്ക് ഇഷ്ടം ഒരു നല്ല നടന് എന്ന പേരില്‍ അറിയപ്പെടാനാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയിലെ താരത്തെ അരക്കിട്ട് ഉറപ്പിച്ചത്.
വടക്കന്‍വീരഗാഥയിലെ ചന്തു, വിധേയനിലെ ഭാസ്കര പട്ടേലര്, പൊന്തന്മാട, അമരം, സൂര്യമാനസം, മൃഗയ,തനിയാവര്‍ത്തനം, ന്യൂഡല്‍ഹി, മതിലുകള്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സിനിമയും കഥാപാത്രങ്ങളുമായി തലമുറകളെ അദ്ദേഹം വിസ്മയിപ്പിച്ചു. പുതിയ തലമുറയിലെ സംവിധായകര്‍ക്ക് അവസരം നല്‍കുന്നതിലും മുന്‍പന്തിയിലാണ് മമ്മൂട്ടി.
മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. . ഇതിനോടകം മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങള്‍, ഏഴ് സംസ്ഥാന പുരസ്കാരങ്ങള്‍, ഫിലിംഫെയര്‍, ഫിലിംക്രിട്ടിക്സ് അവാര്‍ഡുകള്‍, പത്മശ്രീ എന്നീ ബഹുമതികള്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.