വിജയ് ദേവരകൊണ്ട: തെലുങ്ക് സിനിമയിലെ ഏറ്റവും കഴിവുറ്റ യുവനടന്മാരിൽ ഒരാളായി പ്രശംസിക്കപ്പെടുന്ന താരമാണ് വിജയ് ദേവരകൊണ്ട. 'അർജുൻ റെഡ്ഡി' എന്ന ചിത്രമാണ് താരത്തിന് ബോളിവുഡിലും ശ്രദ്ധ നേടിക്കൊടുത്തത്. ചിത്രത്തിന് ഷാഹിദ് കപൂർ നായകനായ ബോളിവുഡ് റീമേക്ക് വന്നിരുന്നുവെങ്കിലും 'അർജുന് റെഡ്ഡി'യിലെ വിജയുടെ പ്രകടനം തന്നെയാണ് ആരാധക ശ്രദ്ധ നേടിയത്. തന്റെ ആദ്യത്തെ പാൻ-ഇന്ത്യ ചിത്രമായ ലിഗറിൽ അഭിനയിച്ച് വരികയാണ് താരമിപ്പോൾ
അല്ലു അർജുൻ: ഇതുവരെ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും മൊഴിമാറ്റം ചെയ്ത ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് അല്ലു അർജുൻ. മികച്ച അഭിനയത്തിന് പുറമെ അനായാസം നൃത്തം ചെയ്യാനുള്ള കഴിവും ആക്ഷൻ രംഗങ്ങളിലെ മികവും താരത്തിന്റെ ജനപ്രീതി കൂട്ടുന്നു. സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ രാധേയിലെ 'സീട്ടി മാർ' എന്ന ഗാനത്തിന് പ്രചോദനമായത് അല്ലുവിന്റെ ഡിജെ എന്ന ചിത്രത്തിലെ ഒരു ഗാനമാണ്.