ജാന്‍വി കപൂറിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രതിഷേധവുമായി കർഷകർ; പിന്തുണ വേണമെന്ന് ആവശ്യം
കർഷക പ്രതിഷേധം ദിവസങ്ങൾ പിന്നിട്ടിട്ടും ബോളിവുഡ് താരങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കുകയോ കര്‍ഷകർക്കായി ഒരു വാക്ക് പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു സെറ്റിലെത്തിയ പ്രതിഷേധക്കാർ പറഞ്ഞത്. .
News18 Malayalam | January 14, 2021, 7:44 AM IST
1/ 6
ഛണ്ഡീഗഡ്: ബോളിവുഡ് താരം ജാൻവി കപൂർ നായികയായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രതിഷേധവുമായി കര്‍ഷകർ. തന്റെ പുതിയ ചിത്രം 'ഗുഡ് ലക്ക് ജെറി'യുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നിലവിൽ പഞ്ചാബിലാണ് ജാൻവി. ഇവിടെ വച്ചാണ് ഒരു സംഘം പ്രതിഷേധക്കാർ ലൊക്കേഷനിൽ അതിക്രമിച്ചു കയറിയത്.
2/ 6
ഷൂട്ടിംഗ് നടപടികൾ തടസ്സപ്പെടുത്തിയ ഇവർ, കർഷക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് ജാൻവി പരസ്യപ്രസ്താവന നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം സംബന്ധിച്ച് അണിയറ പ്രവർത്തകരില്‍ നിന്നും ഉറപ്പ് ലഭിച്ച ശേഷം മാത്രമാണ് അവർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.
3/ 6
കർഷക പ്രതിഷേധം ദിവസങ്ങൾ പിന്നിട്ടിട്ടും ബോളിവുഡ് താരങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കുകയോ കര്‍ഷകർക്കായി ഒരു വാക്ക് പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു സെറ്റിലെത്തിയ പ്രതിഷേധക്കാർ പറഞ്ഞത്. .
4/ 6
ഇവരുടെ പ്രതിഷേധം ശക്തമായതോടെ ജാന്‍വി കപൂർ ഇവരെ പിന്തുണയ്ക്കുന്ന സന്ദേശം പരസ്യപ്പെടുത്തുമെന്ന് ചിത്രത്തിന്റെ ഡയറക്ടർ ഉറപ്പു നൽകി. ഇതോടെയാണ് പ്രതിഷേധ സംഘം മടങ്ങിയതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
5/ 6
തുടർന്ന് കർഷകരെ പിന്തുണച്ചു കൊണ്ട് ജാന്‍വി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വഴി ഒരു സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 'കർഷകർ രാജ്യത്തിന്റെ ഹൃദയമാണ്. നമ്മുടെ ദേശത്തെ പോഷിപ്പിക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് ഞാൻ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുന്നു. കർഷകർക്ക് ഗുണകരമാകുന്ന ഒരു നല്ല പരിഹാരം ഉടൻ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നാണ് ജാൻവി കുറിച്ചത്.
6/ 6
സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഇവരുടെ സാന്നിധ്യത്തിലും കർഷകർ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും ഇതിനോടകം വൈറലായി.