സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് ബോളിവുഡ് താരം ആമിർ ഖാൻ. നേപ്പാളിലേക്കാണ് താരം പറന്നിരിക്കുന്നത്. നേപ്പാളിൽ ധ്യാനത്തിനായാണ് താരം പോയത് എന്നാണ് റിപ്പോർട്ടുകൾ.
2/ 6
നേപ്പാളിൽ കാഠ്മണ്ഡുവിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ബുദ്ധനീലകണ്ഠയിലുള്ള വിപാസന മെഡിറ്റേഷൻ സെന്ററിലാണ് താരം ധ്യാനത്തിന് എത്തുന്നത്. കാഠ്മണ്ഡുവിലെ പ്രശസ്തമായ മെഡിറ്റേഷൻ സെന്ററാണിത്.
3/ 6
മെഡിറ്റേഷൻ സെന്ററിൽ പതിനൊന്ന് ദിവസത്തെ ധ്യാനത്തിനാണ് ആമിർ എത്തിയത്. ഇക്കാര്യം വിപാസന സെന്ററ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നു മുതലാണ് ധ്യാനം ആരംഭിക്കുന്നത്.
4/ 6
ഞായറാഴ്ച്ച രാവിലെയാണ് ആമിർ ഖാൻ നേപ്പാളിൽ എത്തിയത്. 2014 ലാണ് ഇതിനു മുമ്പ് താരം നേപ്പാളിൽ എത്തിയത്. അന്ന് യൂണിസെഫ് പരിപാടിയിൽ പങ്കെടുക്കാനായിരുന്നു വന്നത്.
5/ 6
ആമിറിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലാൽ സിംഗ് ഛദ്ദ പ്രതീക്ഷിച്ച രീതിയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം.
6/ 6
ഏറെ പ്രതീക്ഷയോടെ ചെയ്ത സിനിമ തിയേറ്ററിൽ പരാജയപ്പെട്ടത് ആമിറിനെ തളർത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ധ്യാനവും എന്നാണ് സൂചന. ലാൽ സിംഗ് ഛദ്ദയ്ക്കു ശേഷം പുതിയ ചിത്രങ്ങളൊന്നും താരം പ്രഖ്യാപിച്ചിട്ടുമില്ല.