സംവിധായിക എന്ന നിലയിൽ പ്രശസ്തയാണ് ആമിർഖാന്റെ മകൾ ഇറ ഖാൻ. എന്നാൽ അടുത്തിടെ പുതിയൊരു കരിയറിൽ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു ഇറ ഖാൻ. അത് മറ്റൊന്നുമല്ല, ടാറ്റു ആർട്ടാണ്. (Image:Instagram)
2/ 7
ടാറ്റു ചെയ്യുന്നതിൽ പരിശീലനം നേടിയതിന്റെ കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇറ പങ്കുവെച്ചത്. (Image:Instagram)
3/ 7
തന്റെ ട്രെയിനർക്ക് ആദ്യ ടാറ്റു ചെയ്തു കൊടുക്കുന്നതിന്റെ ചിത്രവും ഇറ പങ്കുവെച്ചു. ട്രെയിനറുടെ കൈയ്യിൽ ആങ്കർ ചിഹ്നമാണ് ഇറ കുത്തിയത്.
4/ 7
ഇതിനു പുറമെ ടാറ്റു പരിശീലനത്തിന്റെ ചിത്രങ്ങളും ഇറ പങ്കുവെച്ചു. ടാറ്റു ചെയ്യുന്നതില്‍ തനിക്കൊരു ഭാവി ഉണ്ടെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധിപേർ ഇറയെ അഭിനന്ദിച്ച് എത്തുകയും ചെയ്തിരുന്നു. (Image:Instagram)
5/ 7
എന്നാൽ ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഇറയെ വിമർശിച്ച് ചില സന്ദേശങ്ങൾ വന്നിട്ടുണ്ട്. തീവ്ര മുസ്ലിം മത വിശ്വാസികളാണ് ഇറയെ വിമർശിച്ചിരിക്കുന്നത്. ടാറ്റു ചെയ്യുന്നത് ഇസ്ലാമത വിശ്വാസത്തിനെതിരാണെന്നാണ് വിമർശകർ പറയുന്നത്. (Image:Instagram)
6/ 7
എന്തുതരം മുസ്ലീമാണ് ഇറയെന്നും ടാറ്റു ഇസ്ലാമിന് ഹറാമാണെന്നും വിമർശകർ വ്യക്തമാക്കുന്നു. ഇതൊന്നും അറിയില്ലേയെന്നും ചോദിച്ചിട്ടുണ്ട്. എങ്ങനെയാണ് പ്രാർഥിക്കുന്നതെന്നും കമന്റുകളിൽ ചോദിക്കുന്നു. (Image:Instagram)
7/ 7
ആമിർഖാൻറെ ആദ്യ ഭാര്യ റീന ദത്തയുടെ മകളാണ് ഇറ ഖാൻ. ജുനൈദാണ് ഇറയുടെ സഹോദരൻ. സംവിധായിക കിരൺ റാവുവാണ് ആമിർഖാന്റെ ഇപ്പോഴത്തെ ഭാര്യ. (Image:Instagram)