രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിൽ ഒരു ഇടതു സഹയാത്രികനാണ് ആഷിഖ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കൊച്ചിയിൽ പി. രാജീവിന്റെ പ്രചാരണത്തിന് താരപ്പൊലിമയേകിയവരിൽ ആഷിഖ് അബുവും റിമ കല്ലിങ്കലുമുണ്ട്. പ്രചാരണ വേളയിൽ ആഷിഖ് അബു സംസാരിക്കുകയും ചെയ്തു. ഇതിനാൽ തന്നെ ആഷിഖിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടോ എന്ന കാര്യം പലർക്കും ആകാംക്ഷ നൽകുന്ന ഒന്നാണ് (തുടർന്ന് വായിക്കുക)
കേരളത്തിന്റെ നിപ പ്രതിരോധത്തെ കുറിച്ച് ആഷിഖ് അവതരിപ്പിച്ച 'വൈറസ്', ഹലാൽ ലവ് സ്റ്റോറി, ഈ.മ.യൗ പോലുള്ള ചിത്രങ്ങൾ സമൂഹത്തിന്റെ പരിച്ഛേദം കൂടിയാണ്. പലപ്പോഴും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ താരങ്ങൾ പലരും രാഷ്ട്രീയക്കാരായി മാറിയ ചരിത്രവും കേരളത്തിലുണ്ട്. അക്കാരണങ്ങൾ കൊണ്ട് ആഷിഖ് അബു എം.എൽ.എ. ആവുമോ എന്ന ചോദ്യവുമായി വന്നിരിക്കുകയാണ് ഒരാൾ. ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ ഉയർന്നു വന്ന ചോദ്യത്തിന് ആഷിഖ് മറുപടി കൊടുത്തിട്ടുണ്ട്