പ്രേക്ഷകർക്കും ആരാധകർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഏറെ സുപരിചിതയാണ് ഗായിക അഭയ ഹിരണ്മയി (Abhaya Hiranmayi). ജീവിതത്തെ ഒരു പുഞ്ചിരിയോടെ നോക്കിക്കാണുന്ന വ്യക്തിയായാണ് അഭയയെ ആരാധകർക്ക് പരിചയം. ഒരു പതിറ്റാണ്ടിലേറെയായി സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ അഭയ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഈ വർഷം അവരുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ പ്രകടമായി
കുറച്ചു മാസങ്ങൾക്കു മുൻപാണ് ഗോപി ഗായിക അമൃതയ്ക്കൊപ്പം ജീവിതമാരംഭിച്ചു എന്ന വിവരം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. ഇവർ വിവാഹം ചെയ്തു എന്ന മട്ടിലും വാർത്തകൾ പ്രചരിച്ചു. സംഭവത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ നിന്നെല്ലാം അഭയ ഒഴിഞ്ഞുമാറി. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തന്റെ കൂട്ടുകാരിക്കൊപ്പം നിൽക്കുന്ന ചിത്രത്തിന് താഴെ ഒരാൾ നൽകിയ കമന്റിന് അഭയ മറുപടി നൽകിയിരിക്കുകയാണ് (തുടർന്ന് വായിക്കുക)