ഓരോരുത്തരും വ്യത്യസ്തരായാണ് ജനിക്കുന്നത്. അഭിരാമിയുടെ കാര്യത്തിൽ താടിയെല്ല് അൽപ്പം മുന്നോട്ടായ പ്രോഗ്നാത്തിസം എന്ന അവസ്ഥയുണ്ട്. എന്നാൽ അതിന്റെ പേര് പറഞ്ഞു പോലും കളിയാക്കുന്നവർ ഉണ്ടെന്ന് അഭിരാമി. അടുത്തിടെ അഭിരാമിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചു വന്ന ആർട്ടിക്കിളിന് താഴെ പോലും ഇമ്മാതിരി കമന്റുകൾ എത്തി. ശേഷം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അഭിരാമി തുറന്ന പ്രതികരണം നടത്തി