We Have Legs | കാലുകൾ മാത്രമല്ല ഉള്ളത്; പോസ്റ്റുമായി നടി ആഭിജ ശിവകല
Actor Abhija Sivakala posts a different We Have Legs campaign photo | ആക്ഷൻ ഹീറോ ബിജുവിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി വേഷമിട്ടു ശ്രദ്ധേയയായ ആഭിജ ശിവകല 'വീ ഹാവ് ലെഗ്സ്' പ്രചരണത്തിന് പിന്തുണയുമായി വ്യത്യസ്തമായ പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ
ആക്ഷൻ ഹീറോ ബിജുവിലെ പ്രശസ്തമായ പോലീസ് സ്റ്റേഷൻ രംഗത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യ സിന്ധുവായി വേഷമിട്ടു ശ്രദ്ധേയയായ നടി ആഭിജ ശിവകല 'വീ ഹാവ് ലെഗ്സിന്' പിന്തുണയുമായി ഇൻസ്റ്റഗ്രാമിൽ
2/ 7
കാലുകൾ മാത്രമല്ല, തലച്ചോറുമുണ്ടെന്നാണ് ആഭിജയുടെ പോസ്റ്റ്. പോസ്റ്റിന് നടി റിമ കല്ലിങ്കൽ അഭിനന്ദന കമന്റുമായി എത്തുകയും ചെയ്തു
3/ 7
ഒരുപിടി മലയാള സിനിമകളിൽ വേഷമിട്ട ആഭിജ 'ഉദാഹരണം സുജാതയിൽ' മഞ്ജു വാര്യരുടെ സുഹൃത്ത് തുളസിയുടെ വേഷത്തിൽ നടത്തിയ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു
4/ 7
റിമ കല്ലിങ്കൽ തുടക്കം കുറിച്ച 'വീ ഹാവ് ലെഗ്സ്' പ്രചരണത്തിൽ മലയാള സിനിമയിലെ താരങ്ങളായ അഹാന കൃഷ്ണ, നസ്രിയ നസിം, അന്ന ബെൻ തുടങ്ങിയ യുവ താരങ്ങൾ പങ്കെടുത്ത് പിന്തുണയറിയിച്ചിട്ടുണ്ടായിരുന്നു
5/ 7
നടിമാർക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടിയും രംഗത്തെത്തി