നടിയും എംപിയുമായ നസ്രത് ജഹാൻ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ട്; പുതിയ വീഡിയോ ചർച്ചയാവുന്നു
Actor and Trinamool MP Nusrat Jahan supposedly in love again | 2019 ലായിരുന്നു നസ്രത് ജഹാൻ-നിഖിൽ ജെയ്ൻ വിവാഹം. എന്നാൽ നസ്രത് വീണ്ടും പ്രണയത്തിലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന
News18 Malayalam | January 17, 2021, 10:49 AM IST
1/ 8
തൃണമൂൽ കോൺഗ്രസ് എം.പി. നസ്രത് ജഹാൻ വീണ്ടും പ്രണയത്തിലെന്ന് അഭ്യൂഹം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ പേരിലാണ് നസ്രത് പ്രണയത്തിലാണോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കുന്നത്. 2019 ലായിരുന്നു നസ്രത് നിഖിൽ ജെയ്നുമായി വിവാഹിതയായത്
2/ 8
നടൻ യഷ് ദാസ്ഗുപ്തയാണ് ചർച്ചകളിൽ ഇടം നേടിയ വ്യക്തി. കൊൽക്കത്തയിലെ ദക്ഷിണേശ്വർ കാളി ക്ഷേത്ര സന്ദർശന വേളയിലെ ചിത്രമാണ് ഫോട്ടോയുടെ ഒരു ഭാഗത്ത് കാണുന്നത്. നിഖിൽ ജയിനും നസ്രത്തുമായുള്ള വിവാഹം അസ്വാരസ്യങ്ങളിലൂടെ കടന്നു പോകുന്നു എന്ന് സംസാരമുണ്ടാവാനുള്ള സാഹചര്യം തുടങ്ങാൻ പ്രധാനമായും ഒരു കാരണമുണ്ട്
3/ 8
'SOS കൊൽക്കത്ത' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഇരുവരും തമ്മിലടുത്തു എന്ന തരത്തിലാണ് പ്രചരണം. പുതുവർഷത്തിൽ ഇവർ ഒന്നിച്ച് രാജസ്ഥാൻ സന്ദർശിച്ചു എന്നും സിനിമാ വൃത്തങ്ങൾ പറയുന്നു. എന്നാൽ താനും നസ്രത്തുമായുള്ള പഴയ ഫോട്ടോകളും വീഡിയോകളും നോക്കി എഴുതാപ്പുറം വായിക്കുന്നു എന്നായിരുന്നു കൽക്കട്ട ടൈംസിനോട് യഷിന്റെ പ്രതികരണം
4/ 8
പിങ്ക് സാരിയും പരമ്പരാഗതമായ കൈവളകളുമാണ് നസ്രത് വീഡിയോയിൽ അണിഞ്ഞിരിക്കുന്നത്. വീഡിയോയിൽ മുൻ പശ്ചിമ ബംഗാൾ മന്ത്രി മദൻ മിത്രയും ഉണ്ട്. നസ്രത്തുമായി സംസാരിക്കുന്ന മദൻ ആണ് വീഡിയോയിൽ. ഫാൻ ക്ലബ് പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്
5/ 8
പിറന്നാളിന് നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തിപരമായ ജീവിതം പൊതുവിടത്തിൽ അവതരിപ്പിക്കാൻ ഇല്ല എന്ന് പറഞ്ഞ നസ്രത് രാജസ്ഥാൻ യാത്ര നിഷേധിച്ചില്ല. പക്ഷെ ഒപ്പം വന്നതാരെന്ന കാര്യം നസ്രത് പറഞ്ഞതുമില്ല