അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആന്റണി വർഗീസ് (പെപ്പെ) വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയ വിവാഹമാണ്. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ. Photo- Camtale Wedding Movie
2/ 8
ഓഗസ്റ്റ് എട്ടിന് അങ്കമാലിയിൽ വച്ചാണ് വിവാഹം.സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. Photo- Camtale Wedding Movie
3/ 8
സ്കൂൾ പഠനലം മുതലേ അറിയാവുന്നവരാണ് ആന്റണിയും അനീഷയും. പ്രണയത്തിലാണെങ്കിലും അതേക്കുറിച്ചൊന്നും ആന്റണി തുറന്നുപറഞ്ഞിരുന്നില്ല. Photo- Camtale Wedding Movie
4/ 8
വിവാഹത്തിന് മുന്നോടിയായി വർണാഭമായ ചടങ്ങുകളാണ് നടന്നത്. അനീഷയുടെ വീട്ടിലെ ഹല്‍ദിയില്‍ ആന്റണിയും പങ്കെടുത്തിരുന്നു. Photo- Camtale Wedding Movie
5/ 8
ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലീസ് ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ വിൻസെന്റ് പെപ്പേ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം ആന്റണിയെ പെപ്പേ എന്ന പേരിലാണ് മലയാളികൾ തിരിച്ചറിഞ്ഞുന്നത്. Photo- Camtale Wedding Movie
6/ 8
അജഗജാന്തരം, ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം തുടങ്ങിയ സിനിമകളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. Photo- Camtale Wedding Movie
7/ 8
പാട്ടും ഡാൻസുമൊക്കെയായി കളർഫുളായിരുന്നു ഹൽദി ചടങ്ങുകൾ. Photo- Camtale Wedding Movie
8/ 8
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ആഘോഷത്തിന്റെ ചിത്രങ്ങളെല്ലാം. Photo- Camtale Wedding Movie