അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആന്റണി വർഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയ വിവാഹമാണ്. സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. അയർലന്റിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. അങ്കമാലിയിൽ വച്ചായിരുന്നു വിവാഹം. (Image- Antony Varghese Instagram)
അങ്കമാലി കരയാപറമ്പ് സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചുരുങ്ങിയ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അനീഷ പൗലോസിനെ ആന്റണി വര്‍ഗീസ് ജീവിതപങ്കാളിയാക്കിയത്. അയര്‍ലന്റില്‍ നഴ്സായ അനീഷ പൗലോസ്. വിവാഹത്തിനായി നാട്ടിലേക്കെത്തുകയായിരുന്നു. (Image- Antony Varghese Instagram)
സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളസിനിമയിലെ മുൻനിര യുവനായകനിരയിലെത്തിയ താരമാണ് ആന്റണി. (Image- Antony Varghese Facebook)