നടൻ ബാലയുടെ (actor Bala) വീട്ടിൽ യൂട്യൂബ് വ്ളോഗറായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണനും ചലച്ചിത്ര നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് വർക്കിയും സന്ദർശനം നടത്തിയിരുന്നു. നടൻ ഉണ്ണി മുകുന്ദനുമായി തർക്കത്തിൽ ഏർപ്പെട്ടവരാണ് ബാലയും സീക്രട്ട് ഏജന്റും. ഇതിനാൽ ബാലയുമായുള്ള ഇവരുടെ കൂടിക്കാഴ്ച വിവാദമായി മാറുകയും ചെയ്തു