കന്നഡ സീരിയൽ നടി ചേതന രാജ് (Chethana Raj) അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായതിനെ തുടർന്നാണ് മരണം എന്ന് റിപ്പോർട്ട്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ശസ്ത്രക്രിയയെക്കുറിച്ച് നടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലേക്ക് പോയ നടിക്ക് ജീവൻ അപഹരിക്കുന്ന തരത്തിലെ സങ്കീർണതകൾ ഉണ്ടാവുകയായിരുന്നു
റിപ്പോർട്ട് പ്രകാരം, തങ്ങളുടെ മകളുടെ മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാണ് നടിയുടെ മാതാപിതാക്കളുടെ ആരോപണം. അന്തരിച്ച നടിയുടെ മാതാപിതാക്കൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ ആശുപത്രി കമ്മിറ്റിക്കെതിരെ പരാതി നൽകി. താരം തിങ്കളാഴ്ച (മെയ് 16) രാവിലെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ശേഷം ഉണ്ടായ സംഭവവികാസങ്ങൾ ഇങ്ങനെ (തുടർന്ന് വായിക്കുക)