ബീച്ച് കണ്ടാൽ തകർപ്പൻ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരാണ് നമ്മുടെ നടിമാരെല്ലാം. ബീച്ച് ഫോട്ടോഗ്രഫി എന്ന് പറഞ്ഞാൽ തന്നെ നടിമാരുടെ ഒരു നീണ്ടനിര തന്നെയാവും മനസ്സിൽ കടന്നുവരികയല്ലേ? എങ്കിൽ അവർക്കെല്ലാം വെല്ലുവിളിയുമായി ഇതാ ഒരാൾ
2/ 6
സാധാരണ ഗതിയിൽ ബീച്ച് ചിത്രങ്ങളിൽ ഒന്നും കാണാത്ത മലയാളികളുടെ പ്രിയ നടനാണ് ഇദ്ദേഹം. നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. 'ജലകന്യക'മാരുടെ കൂട്ടത്തിൽ 'ജലകന്യകൻ' എന്ന പേരിലാണ് ഇദ്ദേഹം ഈ ചിത്രം പോസ്റ്റ് ചെയ്യുന്നത്. ആളെ പിടികിട്ടിയോ? (തുടർന്ന് വായിക്കുക)
3/ 6
പ്രേക്ഷകരുടെ പ്രിയങ്കരനായ ലാൽ ആണിത്. അടുത്തിടെ ഇദ്ദേഹം മകൻ ജീൻ പോൾ ലാലുമൊത്ത് സംവിധാനം ചെയ്ത 'സുനാമി' എന്ന ചിത്രത്തിനും കടലുമായി ബന്ധമുള്ള പേര് എന്നത് തീർത്തും യാദൃശ്ചികം
4/ 6
'ഗോഡ്ഫാദര്' ഷൂട്ടിംഗ് നടക്കുന്ന ഒരു ദിവസം ഒഴിവ് സമയത്ത് ഇന്നെസന്റ് പറഞ്ഞ ഒരു കൊച്ചു സംഭവത്തിനെ വികസിപ്പിച്ചെടുത്തതാണ് ഈ സുനാമിയുടെ തിരക്കഥ. അന്നു സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കുടുകുടെ ചിരിപ്പിച്ച ഒരു സംഭവ കഥയാണ് സുനാമി
5/ 6
'ഡ്രൈവിംഗ് ലൈസൻസ്' എന്ന സിനിമയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'സുനാമി'. ഈ സിനിമയുടെ ലൊക്കേഷനിലായിരുന്നു നടൻ ഇന്നസെന്റിന്റെ പിറന്നാൾ ആഘോഷം. സിനിമയിലെ താരങ്ങൾ ചേർന്നുള്ള ഗാനവും ശ്രദ്ധ നേടിയിരുന്നു