തെലുങ്ക് സിനിമാലോകത്തെ സൂപ്പർ താരമാണ് മഹേഷ് ബാബു. തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളുമാണ് ഘട്ടമനേനി മഹേഷ് ബാബു എന്ന ആരാധകരുടെ പ്രിയപ്പെട്ട മഹേഷ് ബാബു.
2/ 7
രണ്ട് പതിറ്റാണ്ടായി തെലുങ്ക് സിനിമാ ലോകത്ത് സജീവമായ താരം ഇതിനകം 40 ൽ കൂടുതൽ അഭിനയിച്ചിട്ടുണ്ട്. മഹേഷ് ബാബുവിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം സൈലേരു നേക്കെവ്വരു സൂപ്പർ ഹിറ്റായിരുന്നു. 260 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്.
3/ 7
തെലുങ്കിലെ പ്രമുഖ നടനും സംവിധായകനുമായ കൃഷ്ണയുടെ മകനാണ് മഹേഷ് ബാബു. ചെന്നൈയിലായിരുന്നു മഹേഷ് ബാബു ജനിച്ചു വളർന്നത്. തമിഴിലെ സൂപ്പർ താരമായ വിജയ് ആയിരുന്നു താരത്തിന്റെ ബാല്യകാല സുഹൃത്ത്. നടൻ കാർത്തിയും മഹേഷ് ബാബുവും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്.
4/ 7
ചെന്നൈയിൽ ജനിച്ചു വളർന്ന മഹേഷ് ബാബുവിന്റെ വിദ്യാഭ്യാസവും ഇവിടെയായിരുന്നു. അതിനാൽ തന്നെ മാതൃഭാഷയായ തെലുങ്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് താരം മുമ്പ് ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
5/ 7
സംവിധായകർ പറഞ്ഞു നൽകുന്ന ഡയലോഗുകൾ മനപാഠം പഠിക്കുന്നതാണ് താരത്തിന്റെ രീതി. ബോളിവുഡ് നടി നമ്രത ശിരോദ്കറാണ് മഹേഷ് ബാബുവിന്റെ ഭാര്യ. രണ്ട് മക്കളും ഇവർക്കുണ്ട്.
6/ 7
നമ്രത ഏഴുപുന്നതരകൻ എന്ന മലയാള സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരി സമ്മർ ഇന് ബെതലെഹെമിൽ അഭിനയിച്ചിട്ടുണ്ട്.
7/ 7
ഒക്കാടു, അത്താടു, പോക്കിരി, ദൂക്കുദു, ബിസിനെസ്സ്മാൻ തുടങ്ങിയവയാണ് മഹേഷ് ബാബുവിന്റെ പ്രധാന സിനിമകൾ