നടി മേഘ്ന രാജിനും മകനും കോവിഡ് സ്ഥിരീകരിച്ചു. തന്റെ അച്ഛനമ്മമാർക്കും കോവിഡ് ബാധയുണ്ട് എന്ന് മേഘ്ന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
2/ 6
എല്ലാവരും ചികിത്സയിലാണെന്നും കഴിഞ്ഞ ഒരാഴ്ചയായി തങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയെല്ലാം വിവരം അറിയിച്ചു എന്നും മേഘ്ന
3/ 6
ആരും പരിഭ്രമിക്കേണ്ടതില്ലെന്നും കുഞ്ഞ് 'ചിരു'വിനു കുഴപ്പമൊന്നുമില്ലെന്നും മേഘ്ന അറിയിച്ചു. ഇതിൽ നിന്നും മോചിതരായി സകുടുംബം തിരിച്ചു വരുമെന്ന് ആത്മവിശ്വാസമുള്ളതായും മേഘ്ന
4/ 6
കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങ് അടുത്തിടെയാണ് വളരെ വിപുലമായി കൊണ്ടാടിയത്. ശേഷം പേരിടീൽ ആഘോഷമായി തന്നെ നടത്താനിരിക്കെയാണ് കോവിഡിന്റെ കടന്നു വരവ്
5/ 6
മേഘ്ന ഗർഭിണിയായിരിക്കെ ഭർത്താവ് ചിരഞ്ജീവി സർജ്ജയുടെ അനുജൻ ധ്രുവ് സർജ്ജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശേഷം നെഗറ്റീവ് ആയി മാറുകയും ചെയ്തു. അക്കാലയളവിൽ മേഘ്നയ്ക്ക് മികച്ച സുരക്ഷ ഉറപ്പാക്കിയിരുന്നു
6/ 6
കേരളത്തിൽ നിന്നും നസ്രിയയും ഫഹദും മേഘ്നയെയും കുഞ്ഞിനേയും സന്ദർശിക്കാൻ ബംഗളുരുവിൽ പോയിരുന്നു