കോവിഡ് പ്രതിസന്ധിക്കിടെ സർക്കാർ നൽകുന്ന ഫ്രീ റേഷൻ വേണ്ടെന്നു വയ്ക്കാൻ പലരും തയാറല്ല. സിനിമാക്കാർ ഉൾപ്പെടെയുള്ളവർ റേഷൻ വാങ്ങുന്ന വാർത്ത പല ദിവസങ്ങളിലായി വാർത്തയായിട്ടുണ്ട്. പക്ഷെ അക്കൂട്ടത്തിലൊന്നും എം.പി.യും നടനുമായ ഇന്നസെന്റ് റേഷൻ വാങ്ങാൻ പോയ വാർത്ത വന്നിരുന്നില്ല. എന്നാൽ ഇന്നസെന്റ് റേഷൻ വാങ്ങാതിരുന്നതല്ല, മകൻ തടസം പറഞ്ഞതാണ് കാരണം. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഇന്നസെന്റ് ആ രസകരമായ സംഭവം വിവരിക്കുന്നു