അതേ, എന്റെ ഭർത്താവ് രണ്ടുവട്ടം വിവാഹമോചിതനാണ്, ഞാൻ കന്യകയുമല്ല; തുറന്നടിച്ച് ബോളിവുഡ് നടി
Neha Pendse shuts down trolls for calling her husband a divorcee | രണ്ടു വട്ടം വിവാഹ മോചിതനായ വ്യക്തിയും രണ്ടു കുട്ടികളുടെ പിതാവുമായ ആൾ ഭർത്താവായതിന്റെ പേരിൽ വൻ വിമർശനം നേരിട്ട ബോളിവുഡ് താരം പ്രതികരിക്കുന്നു
രണ്ടു വട്ടം വിവാഹ മോചിതനായ വ്യക്തിയും രണ്ടു കുട്ടികളുടെ പിതാവുമായ ആൾ ഭർത്താവായതിന്റെ പേരിൽ വൻ വിമർശനം നേരിട്ട ഹിന്ദി ചലച്ചിത്രതാരം പ്രതികരിക്കുന്നു
2/ 6
നടി നേഹ പെൻസെയാണ് വിമർശനങ്ങളുടെ വായടപ്പിക്കുന്നത്. തന്റെ ഭർത്താവ് രണ്ടു തവണ വിവാഹ മോചനം നേടിയ ആളാണെന്നും അതേസമയം താൻ കന്യകയല്ലെന്നുമാണ് നേഹ തുറന്നടിക്കുന്നത്
3/ 6
2020ലെ ആദ്യ താരവിവാഹമായിരുന്നു ഇവരുടേത്. ജനുവരി അഞ്ചിനായിരുന്നു വിവാഹം. ശാർദൂൽ സിംഗ് ബയാസാണ് ഭർത്താവ്. ഇദ്ദേഹം അഞ്ചു കൊല്ലം മുൻപാണ് രണ്ടാമത്തെ വിവാഹ ബന്ധം അവസാനിപ്പിച്ചത്. ഇദ്ദേഹത്തിന് രണ്ടു കുട്ടികളുണ്ട്
4/ 6
വിവാഹത്തിന് മുൻപ് തനിക്കും 'റിലേഷൻഷിപ്പുകൾ' ഉണ്ടായെന്നും എന്നാൽ വിവാഹത്തോടടുക്കുമ്പോൾ അവരൊക്കെ വിമുഖത കാട്ടിയെന്നുമാണ് നേഹ പറയുന്നത്. ഭർത്താവിന്റെ ആദ്യ ഭാര്യയേയും മക്കളെയും താൻ കണ്ടിരുന്നുവെന്നും നേഹ വ്യക്തമാക്കുന്നു
5/ 6
ബിഗ് ബോസ് സീസൺ 12 ലെ മത്സരാർത്ഥിയായിരുന്നു നേഹ. മറാത്തി, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ട നേഹ ബിഗ് ബോസിലൂടെ കൂടുതൽ ശ്രദ്ധേയയായി മാറി
6/ 6
ബിഗ് ബോസ് കൂടാതെ 'മേ ഐ കം ഇൻ മാഡം' എന്ന ഷോയും നേഹയെ ശ്രദ്ധേയയാക്കി