നടനും നിര്‍മാതാവുമായ മണിയന് പിള്ള രാജുവിന്റെ മകന് നിരഞ്ജ് വിവാഹിതനായി. വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജനയാണ് വധു. ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദധാരിയായ നിരഞ്ജന പാലിയം കൊട്ടരാംഗമാണ്.
2/ 7
പാലിയം കൊട്ടാരത്തില്‍വച്ച് വ്യാഴാഴ്ച രാവിലെ 9.15-നായിരുന്നു വിവാഹം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
3/ 7
നടന് മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പമാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്
4/ 7
സിനിമാതാരങ്ങളായ ജയറാം, ജഗദീഷ്, കുഞ്ചന്‍ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
5/ 7
ബ്ലാക്ക് ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തിലൂടെയാണ് മണിയന് പിള്ളരാജുവിന്റെ മകന് നിരഞ്ജ് ചലച്ചിത്രരംഗത്ത് എത്തുന്നുന്നത്.
6/ 7
2017-ല്‍ ബോബി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. സകലകലാശാല, ഫൈനല്‍സ്, സൂത്രക്കാരന്‍, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
7/ 7
നിരഞ്ജിന്റെ പുതിയ ചിത്രമായ 'വിവാഹ ആവാഹനം' നവംബര്‍ 18-ന് റിലീസ് ചെയ്തിരുന്നു