കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സല്മാന് ഖാന്.'കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ നിയമമനുസരിച്ച് അത് സാധ്യമല്ല. എന്ത് ചെയ്യാനാകുമെന്ന് നമുക്ക് നോക്കാം. എന്റെ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കും' സൽമാൻ ഖാൻ പറയുന്നു
അതേസമയം തനിക്ക് ആറിലധികം പേരുമായി പ്രണയമുണ്ടായിരുന്നതായി സൽമാന് നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഞാൻ പ്രണയിച്ചവരെല്ലാം നല്ലവരായിരുന്നുവെന്നും അത് മുന്നോട്ടുകൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടിരുന്നതായും സൽമാൻ പറഞ്ഞു. പ്രണയത്തിൽ താൻ എപ്പോഴും നിർഭാഗ്യവാനാണെന്നും തന്റെ കൈയിലെ പിഴവുകളാണ് പ്രശ്നമായതെന്നും താരം സമ്മതിച്ചു.