നടൻ വിജയ്യുടെ 21ാം വിവാഹ വാർഷികമാണ് ഇന്ന്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിജയ് ആരാധകർ പ്രത്യേക പൂജകൾ നടത്തി.
2/ 5
1999 ഓഗസ്റ്റ് 25നായിരുന്നു വിജയ്- സംഗീത വിവാഹം.
3/ 5
വിജയ് യുടെ കടുത്ത ആരാധകയായിരുന്നു സംഗീത. യുകെയിൽ താമസമാക്കിയ സംഗീത താരത്തെ കാണുന്നതിന് വേണ്ടി മാത്രം നാട്ടിലെത്തി. കുറച്ചുനേരം സംഗീതയുമായി സംസാരിച്ചതോടെ വിജയ് തന്റെ ആരാധകിയുടെ ഉള്ളിലെ പ്രണയം തിരിച്ചറിയാനായി.
4/ 5
തുടർന്ന് മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ തന്നെ ഇരുവരും വിവാഹിതരായി . ഹിന്ദു- ക്രിസ്ത്യൻ രീതികള്‍ പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.
5/ 5
തൊട്ടടുത്ത വർഷം മകനായ ജാസൻ സഞ്ജയ് ജനിച്ചു. 2005 സെപ്തംബറിൽ മകൾ ദിവ്യ സാഷയും. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവിടാനാണ് ഇളയ ദളപതിക്ക് ഇഷ്ടം.