ബാലതാരമായി 2003 മുതൽ അഭിനയരംഗത്ത് വിഷ്ണു ഉണ്ട്. 2015ൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിർഷ സംവിധാനം ചെയ്ത സിനിമയായ അമർ അക്ബർ അന്തോണിക്ക് വേണ്ടി ബിബിൻ ജോർജുമായി ചേർന്ന് തിരക്കഥ രചിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ നായകനായി എത്തിയ വിഷ്ണു പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.