'മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു'; ലിവിംഗ് ടുഗെദർ പങ്കാളിക്കെതിരെ നടി
കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെയാണ് അഞ്ജലി രംഗത്തെത്തിയിരിക്കുന്നത്.
News18 Malayalam | December 4, 2019, 11:51 AM IST
1/ 8
ലിവിംഗ് ടുഗെദർ പങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും ട്രാന്‍സ്ജെന്‍ഡറുമായ അഞ്ജലി അമീര്‍. തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ഒന്നിച്ച് ജീവിക്കാൻ തയാറായില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഞ്ജലി പറയുന്നു.
2/ 8
ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നടി തന്റെ ദുഖം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
3/ 8
കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെയാണ് അഞ്ജലി രംഗത്തെത്തിയിരിക്കുന്നത്. ഒട്ടും താത്പര്യമില്ലാതെയാണ് ഇയാൾക്കൊപ്പം ഇത്രയും നാൾ ജീവിച്ചതെന്നും അവർ പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും നടി പറഞ്ഞു.
4/ 8
' ഒരാള്‍ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരകമായും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങള്‍ കൊണ്ടും ലിവിങ് ടുഗദെറില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു. '
5/ 8
'എനിക്ക് ഒട്ടും താല്പര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാള്‍ എന്നെ ചതിക്കാന്‍ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഞാന്‍ ഈ ബന്ധത്തില്‍ നിന്നും വേര്പിരിഞ്ഞാല് അയാള്‍ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.'-
6/ 8
'ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പൊലീസില്‍ പരാതി കൊടുത്തു. ഇതുവരെ 4 ലക്ഷം രൂപ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കില്‍ പോലും ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. '
7/ 8
'കോളജില്‍ എന്നെ കൊണ്ടാക്കാന്‍ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാന്‍ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. '
8/ 8
'കഴിഞ്ഞ ഒന്നരവര്‍ഷമായി അയാള്‍ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാള്‍ക്ക്. സത്യത്തില്‍ ആത്മഹത്യയുടെ വക്കിലാണ് ഞാന്‍.'