നെഹ്രു- ഗാന്ധി കുടുംബത്തിനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം; നടി പായൽ റോഹത്ഗി കസ്റ്റഡിയിൽ
മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവർക്കെതിരെയും നെഹ്റു-ഗാന്ധി കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കെതിരെയുമാണ് പായൽ അപകീർത്തികരമായ പരാമർശം നടത്തിയത്.
കോട്ട: നെഹ്റു- ഗാന്ധി കുടുംബങ്ങൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ ബോളിവുഡ് നടിയും മോഡലുമായ പായൽ റോഹത്ഗിയെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദിലെ വീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
2/ 5
ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി ബുന്ദി പൊലീസാണ് നടിയെ കസ്റ്റഡിയിലെടുത്തത്. മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവർക്കെതിരെയും നെഹ്റു-ഗാന്ധി കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കെതിരെയുമാണ് പായൽ അപകീർത്തികരമായ പരാമർശം നടത്തിയത്.
3/ 5
ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഇവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അതേസമയം അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിനായി ഇവരെ ബുന്ദിയിലെത്തിക്കുമെന്ന് എസ്പി മമത ഗുപ്ത പറഞ്ഞു.
4/ 5
നടി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ് പി വ്യക്തമാക്കി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലൂടെ സെപ്തംബർ 6, 21 തീയതികളിലാണ് ഇവർ അപകീർത്തികരമായ പോസ്റ്റിട്ടത്. രാജസ്ഥാൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ചർമേഷ് ശർമയാണ് പരാതി നൽകിയത്.
5/ 5
മോത്തിലാൽ നെഹ്രുവിനെ കുറിച്ച് വീഡിയോ തയ്യാറാക്കിയതിന് തന്നെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ മുഖ്യമന്ത്രിക്കുമേൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമ്മർദം ചെലുത്തിയതായി പായൽ ആരോപിച്ചു. ഇതിൽ ഇരുവരും മാപ്പ് പറയണമെന്നും പായൽ വ്യക്തമാക്കി.