തിയേറ്ററുകളില്‍ ചിരിനിറച്ച ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രമായ രോമാഞ്ചം സിനിമ കാണാത്തവര്‍ കുറവായിരിക്കും. തിയേറ്ററിന് പിന്നാലെ ഒടിടിയിലും സിനിമ കണ്ട പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത കഥാപാത്രമാണ് നഴ്സ് നയന. ബോധംകെട്ട് ആശുപത്രിക്കിടക്കയില്‍ കഴിയുന്ന സൗബിനെ പരിപരിക്കാനെത്തുന്ന നയന സിസ്റ്ററെ അവതരിപ്പിച്ചത് യുവ നടി ദീപിക ദാസ് ആണ്.
ഷോര്‍ട് ഫിലിമുകളിലൂടെ സിനിമാരംഗത്ത് ശ്രദ്ധ നേടിയ ദീപിക കണ്ണൂരിലെ പ്രാദേശിക ന്യൂസ് ചാനലുകളില്‍ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് ഹിറ്റായ‘കള്ളിക്കള്ളി മാസ്ക്’ എന്ന വിഡിയോയിലൂടെ ശ്രദ്ധ നേടിയ ദീപികയെ ക്ലാസ്മേറ്റും ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറകടറുമായ ഷിഫ്ന ബബിന്‍ ആണ് രോമാഞ്ചത്തിലേക്ക് ക്ഷണിക്കുന്നത്.