മികച്ച പ്രേക്ഷക പങ്കാളിത്തതോടെ സജീവമായി 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിവസും . മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലും മറ്റ് പ്രദര്‍ശന ശാലകളിലും മികച്ച പങ്കാളിത്തം അനുഭവപ്പെട്ടിരുന്നു. അവധി ദിവസമായതിനാല്‍ മേളയോട് അനുബന്ധിച്ചുള്ള പ്രദര്‍ശനങ്ങളിലും സംവാദങ്ങളിലും നിരവധി പേര് പങ്കെടുത്തു.