ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം, ഷാഹിദ് കപൂറും (Shahid Kapoor) മൃണാൽ താക്കൂറും (Mrunal Thakur) അഭിനയിക്കുന്ന ഗൗതം ടിന്നനൂരിയുടെ ജേഴ്സി (Jersey) ഇന്ന് ബിഗ് സ്ക്രീനുകളിൽ എത്തുകയാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ഗീതിക മെഹന്ദ്രു (Geetika Mehandru), റിലീസിന് മുമ്പ് തന്റെ ആവേശം ന്യൂസ് 18നോട് പങ്കുവെച്ചു.
ജേഴ്സി കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. റിലീസിന് തൊട്ടുമുമ്പ് വീണ്ടും മാറ്റിവെച്ചു. ഏപ്രിൽ 14 ന് റിലീസ് നിശ്ചയിച്ചെങ്കിലും അതും മാറ്റേണ്ടിവന്നു. ഇപ്പോൾ ചിത്രം ഒടുവിൽ പുറത്തിറങ്ങുകയാണ് നടി ഗീതിക News18.com നോട് പറഞ്ഞു, “അവസാനം തീയേറ്ററുകളിൽ എത്തുന്നതുവരെ, ഞാൻ ഒന്നും വിശ്വസിക്കുന്നില്ല. ഇപ്പോൾ എന്റെ ചിന്താഗതി അങ്ങനെയാണ്. കഴിഞ്ഞ തവണയും അവസാന നിമിഷം റിലീസ് മാറ്റിവെക്കേണ്ടിവന്നു. അത് എനിക്ക് ഏറ്റവും വലിയ ഞെട്ടലാണ് സമ്മാനിച്ചത്. സത്യസന്ധമായി പറഞ്ഞാൽ, ഒരേ വർഷം തന്നെ ഒരു സഹകഥാപാത്രത്തിൽ നിന്ന് ഒരു മുഴുനീള കഥാപാത്രമായി മാറുന്നത്, എനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമായി കരുതുന്നു''
ജേഴ്സി സിനിമയുടെ റിലീസ് വൈകിയെങ്കിലും നടി വെറുതെ ഇരിക്കുകയാരുന്നില്ല. നിലവിൽ റൂഹാനിയത്ത് എന്ന വെബ് സീരീസ് ഉണ്ട്, കൂടാതെ ചോട്ടി സർദാർനി എന്ന ഷോയിൽ ഒരു പ്രധാന വേഷവും ചെയ്തു. “എനിക്ക് കൃത്യസമയത്ത് അവസരം ലഭിച്ചെങ്കിലും അത് കൃത്യസമയത്ത് റിലീസ് ചെയ്തില്ല. ഈ സമയം വെറുതെ ഇരിക്കുകയായിരുന്നില്ല. മറ്റു ജോലികളുടെ തിരക്കിലായിരുന്നു. ”അവർ കൂട്ടിച്ചേർക്കുന്നു. (Photo- geetika mehandru/ instagram)
ചിത്രത്തിൽ ഒരു പത്രപ്രവർത്തകയായി അഭിനയിക്കുന്ന ഗീതിക, ഷാഹിദിനൊപ്പം രണ്ടാം തവണയാണ് വെള്ളിത്തിരയിലെത്തുന്നത്. ആദ്യത്തേത് വിവാദ ചിത്രമായ കബീർ സിംഗ് ആണ്. അതേക്കുറിച്ച് ആവേശത്തോടെ നടി പറയുന്നത് ഇങ്ങനെ- “അദ്ദേഹത്തോടൊപ്പം (ഷാഹിദ്) വീണ്ടും വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണെന്ന് തോന്നുന്നു. 2019 മുതൽ 2022 വരെ, ഈ 4 വർഷം എനിക്ക് ഷാഹിദുമായി ബന്ധമുണ്ട്, കാരണം രണ്ട് ബാക്ക് ടു ബാക്ക് സിനിമകൾ. സെറ്റിൽ അദ്ദേഹം എന്നോട് വളരെ നന്നായി പെരുമാറി. വ്യത്യസ്ത രംഗങ്ങളിൽ അദ്ദേഹം എപ്പോഴും എന്നെ സഹായിച്ചു, ഞാൻ അദ്ദേഹവുമായി വളരെ കംഫർട്ടബിൾ ആയിരുന്നു. കബീർ സിംഗിൽ നിന്നുള്ള ശ്രുതിയാണെന്നും അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. മീരയും (ഷാഹിദിന്റെ ഭാര്യ) അവരുടെ കുട്ടികളോടൊപ്പം അവിടെ ഉണ്ടായിരുന്നു, അതിനാൽ അത് ഒരു കുടുംബ അന്തരീക്ഷമായിരുന്നു. (Photo- geetika mehandru/ instagram)
ഷൂട്ടിങ്ങിനിടെ ഷാഹിദ് കവിളിൽ ചുംബിച്ചതാണ് ഗീതികയുടെ അവിസ്മരണീയ നിമിഷം. അവൾ വിവരിച്ചു, “ആ സിനിമയിൽ അദ്ദേഹം അടുത്ത് വന്ന് നന്ദി പറയുന്ന സീനുണ്ട്. എന്റെ കവിളിൽ ചുംബിക്കുകയും ചെയ്യുന്നു. അങ്ങനെ അതൊരു മനോഹരമായ നിമിഷമായിരുന്നു. സിനിമയിലെ എന്റെ കാമുകനെ അസൂയപ്പെടുത്താനാണ് അവൻ അങ്ങനെ ചെയ്തത്.'' (Photo- geetika mehandru/ instagram)
പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിട്ടും ടെലിവിഷൻ ഷോകളിൽ തുടരുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- “ഒരു അഭിനേതാവ് എന്ന നിലയിൽ ഒരാൾ അവരുടെ വഴിക്ക് വരുന്നത് ചെയ്യണം. നിങ്ങൾ കാത്തിരുന്നാൽ, അത് നിങ്ങളെ മാത്രം കാത്തിരിക്കുന്നതുപോലെയാണ് ഈ വ്യവസായം. ഞാൻ ഇവിടെ ജോലി ചെയ്യാനാണ്. എന്നെ ശരിയും തെറ്റും നയിക്കാൻ എനിക്ക് ഒരു ഗോഡ്ഫാദറോ മറ്റാരോ ഇല്ല. ഞാൻ ഒഴുക്കിനൊപ്പം പോകുന്നു, എന്നിലേക്ക് വരുന്ന എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ, ഞാൻ അത് ചെയ്യുന്നു. ശിശിർ ശർമ്മ, പങ്കജ് കപൂർ, റോണിത് കമ്ര തുടങ്ങിയവരും ജേഴ്സിയിൽ അഭിനയിക്കുന്നുണ്ട്. (Photo- geetika mehandru/ instagram)