തമിഴ് സിനിമയിൽ കേഡി (2006), ശങ്കറിന്റെ നൻബൻ (2012) എന്നീ ചിത്രങ്ങളിൽ ഇല്യാന അഭിനയിച്ചിട്ടുണ്ട്. 2012 ൽ അനുക്രഗ് ബസുവിന്റെ ബർഫി എന്ന ചിത്രത്തിലൂടെ ഡിക്രൂസ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് അവർ മെയിൻ തേരാ ഹീറോ (2014), റസ്റ്റം (2016), ബാഡ്ഷാഹോ (2017), റെയ്ഡ് (2018) എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ചിത്രത്തിന് കടപ്പാട്- ഇല്യാന ഡിക്രൂസ് ഇൻസ്റ്റാഗ്രാം പേജ്
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇല്യാന നടത്തിയ പരാമർശങ്ങൾ സിനിമാ ലോകത്ത് ഏറെ ചർച്ചയായിരുന്നു. സിനിമയിൽ മികച്ച വേഷം ലഭിക്കാൻ നിർമാതാക്കൾക്കും മറ്റും ഒപ്പം പങ്കിടേണ്ട അവസ്ഥ നടിമാർക്ക് ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ ചതിയിൽപ്പെട്ട നിരവധി പേരെ തനിക്ക് അറിയാമെന്നും ഇല്യാന പറയുന്നു. ചിത്രത്തിന് കടപ്പാട്- ഇല്യാന ഡിക്രൂസ് ഇൻസ്റ്റാഗ്രാം പേജ്
ഏതായാലും ഇല്യാനയുടെ വെളിപ്പെടുത്തൽ വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചയായേക്കും. നേരത്തെയും നടിമാർ കാസ്റ്റിങ് കൌച്ച് ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമായും നിർമ്മാതാക്കൾക്കും സംവിധായകർക്കുമെതിരെയാണ് നേരത്തെ നടിമാർ ആരോപണം ഉന്നയിച്ചിട്ടുള്ളത്.. ചിത്രത്തിന് കടപ്പാട്- ഇല്യാന ഡിക്രൂസ് ഇൻസ്റ്റാഗ്രാം പേജ്