അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല." അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം പിന്നീട് പറഞ്ഞതായി അറിഞ്ഞു. അന്ന് ചെയ്തത് ശരിയായില്ല. പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം അതിനു കാരണം.