ഗ്ലാമർ വേഷത്തിൽ മാത്രമല്ല, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും കാജൽ മനോഹരമായി അവതരിപ്പിക്കുന്നു. കോവിഡ് ലോക്ക്ഡൌൺ കാരണം സിനിമകൾ കുറഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ഇടപെടാൻ കാജൽ സമയം കണ്ടെത്താറുണ്ട്. അടുത്തിടെയായി നിരവധി ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. മേക്കപ്പ് ഇല്ലാതെയുള്ള ഈ ചിത്രങ്ങൾ വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല.