വിവിധ ഭാഷകളിലായി അമ്പതിലേറെ സിനികളിൽ ഇതിനോടകം കാജൽ അഗർവാൾ അഭിനയിച്ചിട്ടുണ്ട്. 'ക്വീൻ' തമിഴ് റീമേക്കായ 'പാരീസ് പാരീസ്' ആണ് അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. ഈ സിനിമ ഒടിടി പ്ലാറ്റ്ഫോമായി റിലീസ് ചെയ്യുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നും വന്നിട്ടില്ല. (Instagram/Photo)
അടുത്തിടെ ഒരു വലിയ തെലുങ്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം കാജലിന് ലഭിച്ചു. എന്നാൽ ഈ ചിത്രത്തിനായി കാജൽ ആവശ്യപ്പെട്ട പ്രതിഫലം നിർമ്മാതാവിനെയും സംവിധായകനെയും ഞെട്ടിച്ചുകളഞ്ഞു. ഇതിലും കുറഞ്ഞ പ്രതിഫലത്തിൽ അഭിനയിക്കുന്ന മറ്റൊരു നടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ അവർ. (Image: kajal aggarwal / Facebook)