മോഹൻലാലിനെ മുഖ്യകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണം ഹൈദാരാബദിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ ഒരു മുഖ്യ വേഷം അവതരിപ്പിച്ചുകൊണ്ടാണ് മലയാളത്തിൽ അരങ്ങേറുകയാണ് കന്നഡ നടിയും മോഡലുമായ കാവ്യ എം ഷെട്ടി. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് കാവ്യ എം ഷെട്ടി. ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് കാവ്യ എം ഷെട്ടി. ലൊക്കേഷനിൽനിന്നുള്ള ചിത്രമാണ് കാവ്യ പങ്കുവെച്ചത്.. Photo- Instagram-Kavya M Shetty
ഏതായാലും ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പും ശ്രദ്ധേയമാണ്. 'താങ്കള്ക്കൊപ്പം ജോലി ചെയ്യുന്നത് മനോഹരമായ അനുഭവമാണ്' എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. ഈ ചിത്രം പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ടാണ് കാവ്യ എം ഷെട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. Photo- Instagram-Kavya M Shetty
കന്നഡ സിനിമയിൽ സജീവമായ താരമാണ് കാവ്യ എം ഷെട്ടി. മലയാളം പോലെ ഒരു ഇൻഡസ്ട്രിയിലേക്ക് ചുവടുവെക്കുന്നതിന്റെ ആവേശത്തിലാണ് താരം. പുതിയ ഇൻഡസ്ട്രിയിലേക്കുള്ള യാത്ര എങ്ങനെയാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് താൻ എന്ന് കാവ്യ ഷെട്ടി നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. Photo- Instagram-Kavya M Shetty
ബ്രോ ഡാഡി എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ചും കാവ്യ ഷെട്ടി നേരത്തെ സൂചന നൽകിയിരുന്നു. വളരെ ക്യൂട്ട് ആയ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ താൻ അവതരിപ്പിക്കുന്നതെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. സൂസൺ എന്നാണ് കഥാപാത്രത്തിന്റെ പേര് എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു. Photo- Instagram-Kavya M Shetty
2011ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മത്സരാർഥിയായിരുന്നു കാവ്യ എം ഷെട്ടി. പിന്നീട് മോഡലിങിൽ സജീവമായ താരം 2013ൽ റിലീസ് ചെയ്തു നാം ദൂനിയ നാം സ്റ്റൈൽ എന്ന കന്നഡ സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തുന്നത്. അതിനു ശേഷം ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിലും അവർ വേഷമിട്ടു. തെലുങ്കിലും അറിയപ്പെടുന്ന നടിയാണ് കാവ്യ എം ഷെട്ടി. ഗുർതുണ്ട സീതാകാലം എന്ന തെലുങ്ക് ചിത്രം പൂർത്തിയാക്കിയ ശേഷമാണ് കാവ്യ എം ഷെട്ടി ബ്രോ ഡാഡിയിൽ അഭിനയിക്കാനെത്തിയത്. Photo- Instagram-Kavya M Shetty