മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി കീർത്തി സുരേഷ്. മലയാളിയായി ജനിച്ചുവെങ്കിലും മഹാനടി, അണ്ണാത്തെ, വാശി, സർക്കാർ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീർത്തി സുരേഷ് (Keerthy Suresh) തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു.
മുപ്പതുകാരിയായ കീർത്തി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കീർത്തി സുരേഷിന്റെ (Keerthy Suresh) വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അടുത്തിടെ കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യ ഗ്ലിറ്റ്സാണ് ഇത്തമൊരു വാർത്ത കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്.