Malavika Mohanan| വീണ്ടും ഇന്റർനെറ്റിൽ തരംഗമായി മാളവിക മോഹനൻ; പുത്തൻ ചിത്രങ്ങൾ
മനോഹരമായ ഒരു ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മഴദിവസത്തിലേക്ക് അല്പം തെളിച്ചം എന്ന ക്യാപ്ഷനാണ് മാളവിക തന്റെ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്
സോഷ്യൽമീഡിയിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. നടിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. മാളവികയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വെള്ളി നിറത്തിലുള്ള വസ്ത്രമണിഞ്ഞ മാളവികയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാവുകയാണ്. (Image: Instagram)
2/ 10
മഴ നിറഞ്ഞ് ഇരുണ്ട് കൂടിയ ദിവസത്തില്‍ തന്റെ തിളങ്ങുന്ന ചില ചിത്രങ്ങള്‍ പങ്കുവച്ച് തെളിച്ചം പകരുകയാണ് ഇപ്പോള്‍ മാളവിക. ഷോര്‍ട്ട് കോക്ക്ടെയ്ല് ഡ്രെസിലുള്ള നിരവധി ചിത്രങ്ങളാണ് മാളവിക ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. (Image: Instagram)
3/ 10
വി - നെക്ക് ഡ്രസിൽ മിന്നിത്തിളങ്ങുന്ന മാളവികയാണ് ചിത്രത്തിലുള്ളത്. മനോഹരമായ ഒരു ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മഴദിവസത്തിലേക്ക് അല്പം തെളിച്ചം എന്ന ക്യാപ്ഷനാണ് മാളവിക തന്റെ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. (Image: Instagram)
4/ 10
പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മാളവിക മോഹനന്. വളരെക്കുറച്ച് ചിത്രങ്ങളില്‍ മാത്രമേ മാളവിക അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയ മികവ് കൊണ്ട് മാളവിക വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. (Image: Instagram)
5/ 10
മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡ് വരെ എത്തിനില്‍ക്കുന്ന താരമാണ് മാളവിക മോഹനൻ. പ്രശസ്ത ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളായ മാളവിക ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് 2013 ലാണ് അഭിനയരംഗത്ത് എത്തുന്നത്. (Image: Instagram)
6/ 10
മാളവിക ഒരു ഫിറ്റ്നസ് പ്രേമിയാണ്. ശരീര സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മാളവിക ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. മാളവിക അടുത്തിടെ തന്റെ വർക്കൗട്ട് സെഷൻ ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു, (Image: Instagram)
7/ 10
2019ൽ രജനികാന്ത് നായകനായ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. (Image: Instagram)
8/ 10
വിജയ് നായകനായ ബ്ലോക്ക്ബസ്റ്റർ തമിഴ് ആക്ഷൻ ത്രില്ലർ മാസ്റ്ററിൽ ചാരുലത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം മാളവിക ആരാധകർക്ക് പ്രിയപ്പെട്ട താരമായി വളർന്നു. അവരുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഇത് മാറി. (Image: Instagram)
9/ 10
മാളവിക ജനപ്രിയയായത് അവളുടെ അസാധാരണമായ അഭിനയം കൊണ്ട് മാത്രമല്ല, അവളുടെ സുന്ദരമായ രൂപവും ഗംഭീരമായ ഫാഷൻ സെൻസും കൂടി കൊണ്ടാണ്. പുതിയ തലമുറയിലെ ഫാഷൻ പ്രേമികൾക്ക് താരം സ്ഥിരമായി പ്രചോദനം നൽകാറുണ്ട്. . (Image: Instagram)
10/ 10
പ്രമുഖ ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളാണ് മുംബൈയിൽ ജനിച്ച മാളവിക. നിരവധി മലയാളം, ബോളിവുഡ് സിനിമകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചയാളാണ് കെ യു മോഹനൻ. (Image: Instagram)