സാരിയില്‍ അതിസുന്ദരിയായി മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍. 'സാരി വെറുമൊരു വസ്ത്രമല്ല, അതൊരു ഭാഷയാണ്' എന്നായിരുന്നു ഫോട്ടോ പങ്കുവെച്ച് താരം കുറിച്ചത്. തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. പ്രമുഖ കോസ്റ്റ്യും ഡിസൈനറായ സമീറ സനീഷ് ഡിസൈന്‍ ചെയ്ത സാരിയാണ് ആരാധകരുടെ മനം കവര്‍ന്നത്.
അതേസമയം, 'വെള്ളരി പട്ടണം' എന്ന ചിത്രമാണ് മലയാളത്തിൽ മഞ്ജു വാര്യരുടേതായി റിലീസ് കാത്തിരിക്കുന്നത്. സൗബിന് ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്.
ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.