നടി മിയ ജോർജിന്റെ മനസ്സമ്മതം കഴിഞ്ഞു. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ചായിരുന്നു മനസ്സമ്മതം. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിൻ ഫിലിപ്പിനെയാണ് നടി വിവാഹം ചെയ്യുന്നത്.
2/ 7
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. സെപ്റ്റംബറിലാണ് വിവാഹം.
3/ 7
മനസമ്മതത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്.
4/ 7
അശ്വിനും മിയയും പള്ളിയിലേക്ക് വരുന്നതും പിന്നീടുള്ള ചടങ്ങുകളും, ഫോട്ടോ ഷൂട്ടിനിടയിലെ വിശേഷങ്ങളുമൊക്കെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
5/ 7
ഒനിയൻ പിങ്ക് നിറത്തിലുള്ള ഷിമ്മറി ലെഹങ്കയായിരുന്നു മിയയുടെ വേഷം. ഓർഗൻസ ഫാബ്രിക് ആണ് ലെഹങ്കയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
6/ 7
സാംസൺ ലേ, ഉണ്ണി പി എസ്, രഞ്ജു രഞ്ജിമർ എന്നിവർ ചേർന്നാണ് മിയയെ വധുവായി അണിയിച്ചൊരുക്കിയത്.
7/ 7
ജോമോൻ ടി ജോണിന്റെ നേതൃത്വത്തിലുള്ള പ്ലാൻ ജെ സ്റ്റുഡിയോസ് ആണ് മാജിക് മോഷൻ മീഡിയയുമായി ചേർന്ന് വിവാഹവീഡിയോ ഒരുക്കുന്നത്.