ഇഷ്ടത്തിലും മഴത്തുള്ളി കിലുക്കത്തിലും ദിലീപിന്റെ നായികയായെത്തിയെങ്കിലും നവ്യ നായര്‍ എന്ന നടി മലയാളികള്‍ക്ക് പ്രിങ്കരിയായത് രഞ്ജിത്തിന്റെ നന്ദനത്തിലെ ബാലാമണിയിലൂടെയാണ്. നിഷ്കളങ്കയായ കൃഷ്ണഭക്തമായ ബാലാമണിയെ അത്രപ്പെട്ടന്ന് ആരും മറക്കുകയുമില്ല. പിന്നീടങ്ങോട്ട് നിരവധി സിനിമകളും കഥാപാത്രങ്ങളും ചെയ്തെങ്കിലും ഈ സിനിമയും കഥാപാത്രവും നവ്യക്ക് നേടിക്കൊടുത്ത പ്രശസ്തി ചെറുതല്ല.
സിനിമക്കൊപ്പം നൃത്ത വേദികളിലും താരം സജീവമാണ്. അടുത്തിടെ കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടിയില്‍ നൃത്തം ചെയ്യാനും മോദിക്കൊപ്പം വേദി പങ്കിടാനും നവ്യക്ക് അവസരം ലഭിച്ചിരുന്നു. നന്ദനത്തിലെ ബാലാമണിയെ പോലെ കൃഷ്ണ ഭക്തയായ നവ്യക്കും സിനിമയിലെ പോലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് അവിശ്വസനീയമായ ചില അനുഭവങ്ങള്‍ ഉണ്ടായതായി താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു
നന്ദനം സിനിമയിലെ ബാലമണിക്കുണ്ടായ അനുഭവം അവളുടെ ഭ്രമകല്പനകള് ആകാം എന്ന് പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. അതുപോലെ എന്തെങ്കിലും അനുഭവം നവ്യക്ക് ഉണ്ടായിട്ടുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് നവ്യ ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ വളരെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടയില്‍ താന്‍ ഗുരുവായൂരില്‍ നൃത്തം ചെയ്യാനെത്തിയിരുന്നു. എന്നാല്‍ വിചാരിക്കുന്നത് പോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നില്ല.
ലളിതാന്റിയും (കെപിഎസി ലളിത) അന്ന് നൃത്തം കാണാനെത്തിയുരുന്നു. മേക്കപ്പ് ഇടുന്നതിനിടെ ലളിതാന്റിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. സാരമില്ല ഗുരുവായൂരപ്പന് കൂടെയുണ്ട് എന്ന് പറഞ്ഞ് ലളിതാന്റി സമാധിനിപ്പിച്ചു. കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സിന് ശേഷം ഒരു പെര്‍ഫോമന്‍സ് കൂടി ചെയ്ത് അവസാനിപ്പിക്കാമെന്ന് താന്‍ മാഷിനോട് പറഞ്ഞ ശേഷമാണ് വേദിയിലെത്തിയത്. എന്ന തവം സൈയ്തനെ യശോദ എന്ന കീര്‍ത്തനമാണ് അവതരിപ്പിക്കുന്നത്. ആ സമയം ഗുരുവായൂരപ്പന് തന്റെ അടുത്തേക്ക് വന്നതായും ഒപ്പം നൃത്തം ചെയ്തതായും എനിക്ക് അനുഭവപ്പെട്ടെന്ന് നവ്യ പറഞ്ഞു