ചങ്ക്സ്, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടി നൂറിന് ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. വിവാഹ നിശ്ചയ ചടങ്ങുകൾ ബേക്കലിലെ റിസോർട്ടിൽ നടന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. (ചിത്രങ്ങൾക്ക് കടപ്പാട്- നൂറിൻ ഷെരീഫ് / ഇൻസ്റ്റാഗ്രാം)
ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ''ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ്''- വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. (ചിത്രങ്ങൾക്ക് കടപ്പാട്- നൂറിൻ ഷെരീഫ് / ഇൻസ്റ്റാഗ്രാം)