സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് ഡിസംബർ 11 മുതൽ 21 വരെ സൈബർ ആക്രമണങ്ങൾക്ക് എതിരെയുള്ള പ്രചരണത്തിലാണ്. No to Cyber Violence എന്ന പേരിലാണ് പ്രചരണം. ഇതിന്റെ ഭാഗമായി പോപ് കൾട്ട് തയ്യാറാക്കിയ ബോധവത്കരണ പോസ്റ്ററുകളാണ് പാർവതി ഷെയർ ചെയ്തത്. ഓരോ സിനിമയിലെയും സൈബർ കുറ്റകൃത്യങ്ങളും അതിന് ലഭിക്കുന്ന ശിക്ഷയും വ്യക്തമാക്കുന്ന തരത്തിലാണ് പോസ്റ്ററുകൾ.